വിരാൾ മലയാളി കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ 2024 ഡിസംബർ 31-നു പുതുവത്സര വിരുന്ന് സംഘടിപ്പിക്കുന്നു. “ഹലോ ’25” എന്ന പേരിൽ ഈ വർഷത്തെ ആഘോഷങ്ങൾ Wirral Change-ലാണ് നടക്കുന്നത്. മലയാളികളുടെ സാംസ്കാരിക പാരമ്പര്യവും പുതുവത്സരത്തിന്റെ ആവേശവും ഒരുമിച്ചു കൊണ്ടുവരുന്ന ഈ പരിപാടി വളരെ ആഘോഷപൂർവ്വം സംഘടിപ്പിക്കുന്നതാണ്.
പരിപാടിയുടെ പ്രധാന ആകർഷണം വിവിധ കലാപരിപാടികളും സംഗീതവിരുന്നും ഡിജെയുടെ സാന്നിധ്യവുമാണ്.
പുതുവത്സരത്തെ വരവേൽക്കുന്ന വേളയിൽ Wirral മലയാളി കമ്മ്യൂണിറ്റിയുടെ ഈ ശ്രദ്ധേയമായ സംരംഭം എല്ലാ മലയാളി കുടുംബങ്ങൾക്കും ഒരത്ഭുതരാത്രിയായി മാറുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നു. പരിപാടിയിലേക്കുള്ള ടിക്കറ്റുകൾ ഇതിനകം തന്നെ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റിനായി കമ്മ്യൂണിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ സന്ദർശിക്കുക.