യുകെയിൽ അപകടത്തിൽ മരണപ്പെട്ട കടുത്തുരുത്തി സ്വദേശി എബിന്റെ മൃതസംസ്കാര ചടങ്ങുകൾ ഡിസംബർ 12-ന് ബ്ലാക്ക്ബണിൽ നടക്കും

1 min


ബ്ലാക്ക്ബണിലുള്ള സെന്റ് തോമസ് ദി അപ്പസ്തോൾ കാത്തലിക് ചർച്ചിൽ ഡിസംബർ 12-ന് രാവിലെ 9.30-ന് എബിന്റെ മൃതദേഹം എത്തിക്കും. അനുസ്മരണ ചടങ്ങുകൾ 11 മണിക്ക് ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ ആരംഭിക്കും. തുടർന്ന്, 1 മണിക്ക് ബ്ലാക്ക്ബൺ BB2 5LE ലെ പ്ലീസിംഗ് ടൺ സെമിത്തേരിയിൽ മൃതസംസ്കാര ചടങ്ങുകൾ നടക്കും.

കടുത്തുരുത്തി സ്വദേശിയായ എബിൻ ഒരു വർഷം മുമ്പാണ് കെയർ വിസയിൽ യുകെയിലേക്ക് എത്തിയത്. എബിന്റെ ഭാര്യ നേരത്തെ തന്നെ ഒരു നഴ്സിംഗ് ഹോമിൽ ജോലി ചെയ്തുവരികയായിരുന്നു. പിന്നീട് എബിനും അതേ സ്ഥാപനത്തിൽ ജോലി ലഭിച്ചു. എന്നാൽ, കഴിഞ്ഞ ദിവസമാണ് നഴ്സിംഗ് ഹോമിലെ മേല്തട്ടിൽ അറ്റകുറ്റപ്പണിക്കിടെ ഉയരത്തിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റത്. ഉടൻ പ്രസ്റ്റൺ ഹോസ്പിറ്റലിലേക്ക് എയർ ആംബുലൻസിൽ എത്തിച്ചെങ്കിലും, ഡോക്ടർമാർക്ക് അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കുകളുടെ ഗുരുതരാവസ്ഥ കാരണം, ദേഹത്തിന്റെ പ്രവർത്തനം നിലച്ചതോടെ കുടുംബത്തിന്റെ അനുമതിയോടെ ജീവൻ രക്ഷാ ഉപകരണങ്ങൾ പ്രവർത്തനരഹിതമാക്കി. കുടുംബത്തിന്റെ ഭാവിയുടെ സുരക്ഷിതത്വത്തിന് വേണ്ടി സ്വപ്നങ്ങളോടെ യുകെയിൽ എത്തിയ എബിന്റെ അകാല മരണം എല്ലാവരെയും ദു:ഖത്തിലാഴ്ത്തി.

ഈ അപകടം നഴ്സിംഗ് ഹോമിന്റെ സുരക്ഷാ മാനദണ്ഡങ്ങളും അധികൃതരുടെ ഉത്തരവാദിത്വവും സംബന്ധിച്ച് കൂടുതൽ ചോദ്യങ്ങൾ ഉയർത്തുന്നു. ഇത് മലയാളി സമൂഹത്തിനും, പ്രത്യേകിച്ച് യുകെയിലെ പ്രവാസി മലയാളികൾക്കിടയിലും വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

UK മലയാളം ന്യൂസ്

കൂടുതൽ വിവരങ്ങൾ ലഭ്യമായാൽ അടുത്ത അപ്‌ഡേറ്റുകളിൽ പങ്കുവെയ്ക്കുന്നതാണ്.

Consider subscribing for more useful articles like these delivered weekly to your inbox.


Like it? Share with your friends!

×