ഗർഭിണികൾക്കുള്ള യാത്രാ മാർഗനിർദ്ദേശങ്ങൾ: സുരക്ഷിതവും സുഖകരവുമായ ഫ്ലൈറ്റ്സ്

1 min


UK-യിലേ, ഗർഭിണികൾക്ക് 36 ആഴ്ച വരെ സാധാരണയായി flight-ൽ പോകാൻ പറ്റും. Twins (രണ്ട് കുഞ്ഞുങ്ങൾ) ഉണ്ടെങ്കിൽ, 32 ആഴ്ച കഴിഞ്ഞാൽ ചില airlines യാത്ര അനുവദിക്കില്ല, കാരണം രണ്ട് കുഞ്ഞുങ്ങളുള്ള ഗർഭിണികൾക്ക് കൂടുതൽ ജാഗ്രത ആവശ്യമുള്ളതിനാൽ ഈ സമയത്ത് യാത്ര കൂടുതൽ അപകടകരമാണെന്ന് airlines കരുതുന്നു. ഈ സമയത്ത് യാത്രയ്ക്ക് മുന്നൊരുക്കങ്ങൾ ചെയ്യുന്നത് വളരെ പ്രധാനപ്പെട്ടതാണ്.

Ticket ബുക്ക് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  1. Airline policy: ഓരോ airline-ക്കും ഗർഭാവസ്ഥയ്ക്കുള്ള വ്യത്യസ്ത നിയമങ്ങൾ ഉണ്ട്. Website-ൽ policies മുൻകൂട്ടി പരിശോധിക്കുക
  2. പലപ്പോഴും 36 ആഴ്ച കഴിഞ്ഞാൽ airline-കൾ യാത്ര അനുവദിക്കാറില്ല. pre-boarding, extra legroom, meals എന്നിവയ്ക്കായി ബുക്കിംഗ് സമയത്തു കൃത്യമായി അന്വേഷിച്ച ശേഷം വേണം ഫ്ലൈറ്റ് ബുക്ക് ചെയ്യാൻ, പ്രത്യേകിച്ച് long flights ഉണ്ടെങ്കിൽ.
  3. Doctor’s certificate -28 ആഴ്ച കഴിഞ്ഞാൽ doctor-ന്റെ fit to fly certificate ആവശ്യമാണ്. Labor ഉടൻ തുടങ്ങാൻ സാധ്യതയില്ലെന്നും യാത്ര സുരക്ഷിതമാണെന്നും doctor സ്ഥിരീകരിക്കണം.
    • Certificate എങ്ങനെ എടുക്കാം?: 28 ആഴ്ച കഴിഞ്ഞാൽ ജിപി  അല്ലെങ്കിൽ midwife-നെ സമീപിച്ചു certificate എടുക്കാം. ഇത് യാത്രക്ക്  10 ദിവസത്തിനുള്ളിൽ issue ചെയ്തിരിക്കണം, അതിനാൽ യാത്രയ്ക്ക് 2-3 ദിവസം മുമ്പ് എടുക്കുന്നത് നല്ലതാണ്.
  4. Travel Insurance: Travel insurance-ൽ pregnancy-related cover ഉണ്ടെന്ന് ഉറപ്പാക്കുക. 36 ആഴ്ച കഴിഞ്ഞാൽ പല insurance plans യാത്ര cover ചെയ്യാറില്ല, policy വളരെ ശ്രദ്ധാപൂർവം പരിശോധിക്കുക. Tip: Early delivery cover ഉണ്ടെന്ന് ഉറപ്പാക്കുക.

യാത്രയ്ക്കിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

  • Aisle seat: Aisle seat ബുക്ക് ചെയ്യുക. പ്രഗ്നൻസി സമയത്ത് ഇത് കൂടുതലായും പ്രയോജനപ്രദമാണ്, കാരണം ഇത് ആവശ്യമായപ്പോൾ എളുപ്പത്തിൽ എഴുന്നേറ്റ് നടക്കാനും, ടോയ്‌ലെറ്റിൽ  പോവാനും, കാലുകൾ നീട്ടി വെക്കാനുമുള്ള അവസരം നൽകുന്നു. ഇത് പ്രഗ്നൻസി സമയത്ത് ഇടക്കിടെ എഴുന്നേറ്റ് നടക്കലും എളുപ്പമാക്കുന്നു. Flight-ൽ ഇടക്കിടെ seat-ൽ നിന്ന് എഴുന്നേറ്റ് നടക്കുന്നത് DVT (Deep Vein Thrombosis), അഥവാ blood clot ഉണ്ടാകുന്നത് തടയാൻ സഹായിക്കും.
  • Water: Hydration, അഥവാ ജലാംശം flight-യാത്രയിൽ വളരെ പ്രധാനമാണ്. ഓരോ മണിക്കൂറിലും ഒരു ഗ്ലാസ് വെള്ളം (250ml) കുടിക്കാൻ ശ്രമിക്കുക. കൂടുതൽ ജലം കുടിക്കുക.
  • Comfort: സുഖകരമായ യാത്രക്കായി loose dress ധരിക്കുക. Compression socks ധരിക്കുന്നത് DVT തടയാൻ സഹായിക്കും.

Extra Support:

Partner’s Support:

  • Flight-ൽ ജലം കുടിക്കാനുള്ള സഹായം
  • നടക്കാനുള്ള support
  • Meals ഉറപ്പാക്കുക
  • Seat comfort ഉറപ്പാക്കുക
  • Water bottle കയറ്റി വയ്ക്കുക
  • Luggage കൈകാര്യം ചെയ്യുന്ന പോലുള്ള കാര്യങ്ങളിലും സഹായിക്കുക

Simple Checklist:

  • Doctor’s certificate 28 ആഴ്ച കഴിഞ്ഞാൽ എടുക്കുക
  • Travel insurance pregnancy cover ഉള്ളതാണെന്ന് ഉറപ്പാക്കുക
  • Aisle seat ബുക്ക് ചെയ്യുക
  • Essential items: Snacks, neck pillow, and other comfort items പാക്ക് ചെയ്യുക
  • Water കുടിക്കുക, in-seat exercises ചെയ്യുക
  • Loose dress ധരിക്കുക, compression socks ഉപയോഗിക്കുക

ഈ നിർദേശങ്ങൾ യാത്രയെ സുരക്ഷിതവും ഗർഭകാലത്ത് സുഖകരവുമാക്കാൻ നിങ്ങളെ സഹായിക്കും. ഓർമയിൽ ഇരിക്കുക, ഈ അനുഭവം സന്തോഷകരവും പ്രത്യേകവുമാക്കാൻ ശ്രമിക്കുക, യാത്രയെ ആസ്വദിച്ചുകൊണ്ട് സുഖകരമായ ഓർമ്മകൾ സൃഷ്ടിക്കാം!

Consider subscribing for more useful articles like these delivered weekly to your inbox.


Like it? Share with your friends!

×