യുകെയിൽ കാർ വാങ്ങാൻ ഏറ്റവും മികച്ച ഇടങ്ങൾ?

1 min


യുകെയിൽ ഒരു കാർ വാങ്ങുന്നത് പല മൈഗ്രന്റ് മലയാളികൾക്കും ഒരു ആവശ്യമാണെങ്കിലും, പറ്റിയ ഒരു സ്ഥലത്തു നിന്നും നല്ല വിലയ്ക്ക് വിശ്വസനീയമായ കാറുകൾ ലഭിക്കുന്നതിനുള്ള ഓപ്ഷനുകൾ അറിയേണ്ടത് അത്യാവശ്യമാണ്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും ബജറ്റും അനുസരിച്ച് കാർ വാങ്ങാനുളള നിരവധി മാർഗ്ഗങ്ങളാണ് ഇവിടെ ലഭ്യമാകുന്നത്. ഈ മാർഗ്ഗങ്ങൾ വിശദമായി പരിശോധിച്ചാൽ നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായവ കണ്ടെത്താൻ കഴിയും. താഴെ യുകെയിലെ പ്രധാന ഓപ്ഷനുകളും അവയുടെ പ്രത്യേകതകളും വിശദീകരിക്കുന്നു.

1. കാർ ഡീലർഷിപ്പുകൾ: വിശ്വസനീയവും സുരക്ഷിതവുമായ തിരഞ്ഞെടുപ്പ്

യു കെയിൽ ലഭ്യമായ ബ്രാൻഡുകളുടെ ഔദ്യോഗിക ഡീലർഷിപ്പുകളിൽ നിന്നുള്ള കാറുകൾ ഗുണനിലവാരം ഉറപ്പു നൽകുന്നവയാണ്. പുതിയതോ സെക്കന്റ്-ഹാൻഡോ ആയ കാറുകൾ ഇവിടെ ലഭ്യമാണ്. ഡീലർഷിപ്പുകൾ വാങ്ങുന്നവർക്കായി വിശ്വസനീയമായ സേവനങ്ങൾ നൽകികൊണ്ട് ബിസിനസ് നിലനിര്‍ത്തുന്നു.

പുതിയ കാറുകൾ: ഫോർഡ്, ടൊയോട്ട, BMW, മേഴ്‌സിഡസ് ബെൻസ്ജ്, വോൾക്സ്വാഗൺ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ വാഹനങ്ങൾ ഇവിടെ ലഭ്യമാണ്. കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, ഒഫീഷ്യൽ വാറന്റികൾ, ഒപ്പം വിശ്വസനീയമായ സേവനങ്ങളും ഇവിടെ നേടാം. ഡീലർഷിപ്പുകളിൽ നിന്ന് വാങ്ങുമ്പോൾ വലിയ ഓഫറുകളും സീസണൽ ഡീലുകളും ലഭിക്കുന്നതാണ്.

അപ്രൂവ്ഡ് സെക്കന്റ്-ഹാൻഡ് കാറുകൾ: പ്രധാന ഡീലർഷിപ്പുകൾ ഗുണനിലവാര പരിശോധനയ്ക്ക് ശേഷം സെക്കന്റ്-ഹാൻഡ് കാറുകൾ വിൽക്കുന്നു. ഉപഭോക്താക്കളുടെ സുരക്ഷയും വിശ്വാസവും ഉറപ്പാക്കാൻ മിക്ക ഡീലർഷിപ്പുകളും ഓരോ വാഹനവും സർട്ടിഫൈ ചെയ്യുന്നു. കൂടാതെ, വാറന്റി ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നത് ഉപഭോക്താക്കൾക്ക് ആകര്ഷണീയമാണ്.

ഫിനാൻസ് ഓപ്ഷനുകൾ: ഡീലർഷിപ്പുകൾ ഫിനാൻസ് പ്ലാനുകളും ഇഎംഐ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്നു. പലപ്പോഴും ഉപഭോക്താക്കളുടെ ബജറ്റിന് അനുയോജ്യമായ ഒപ്ഷനുകൾ അവതരിപ്പിക്കുന്നുണ്ട്.

ട്രേഡ്-ഇൻ പ്രോഗ്രാമുകൾ: ചില ഡീലർഷിപ്പുകൾ പഴയ കാറുകൾക്ക് മികച്ച വില നൽകി പുതിയ കാറുകൾ വാങ്ങാൻ സൗകര്യം ഏർപ്പെടുത്തുന്നു. പഴയ വാഹനത്തിന്റെ ഇപ്പോഴത്തെ അവസ്ഥ, സർവീസ് ഹിസ്റ്ററി എന്നിവയെ അടിസ്ഥാനമാക്കിയാണ് വില നിശ്ചയിക്കുന്നത്.

ഓൺലൈൻ കാർ മാർക്കറ്റുകൾ

ഇന്റർനെറ്റ് വഴി കാറുകൾക്കായുള്ള ഓപ്ഷനുകൾ തിരയാൻ അത്യാകർഷകമായ ഓൺലൈൻ പ്ലാറ്റുഫോമുകൾ നിലവിലുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപഭോക്താക്കളെ നിരന്തരം പുതിയ ആനുകൂല്യങ്ങളുമായി ആകർഷിക്കുന്നു. ഈ മാർക്കറ്റുകളിൽ പലതും ഉപഭോക്തൃ സൗഹൃദപരമായ അനുഭവം നൽകുന്നു.

AutoTrader: ധാരാളം കാർ  ഓപ്ഷനുകളും ഫിൽട്ടറിംഗ് സംവിധാനങ്ങളും ഉള്ള ഒരു വെബ്സൈറ്റ്. സെർച്ച് ഓപ്ഷനുകൾ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് തങ്ങളുടേതായ ബജറ്റ് പരിധിയിൽ മികച്ച ഓഫറുകൾ കണ്ടെത്താൻ കഴിയുന്നു.

Cinch: ഡെലിവറി സേവനവും സൗജന്യ റിട്ടേൺ പോളിസിയും ഈ പ്ലാറ്റഫോമിന്റെ പ്രത്യേകതയാണ്. ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു തന്നെ കാറുകൾ തിരഞ്ഞെടുക്കാനും ബാധ്യതകളൊന്നും കൂടാതെ തന്നെ ഒരു നിശ്ചിത കാലം ഓടിച്ചു നോക്കാനും ഉള്ള സൗകര്യങ്ങൾ ഈ വെബ്സൈറ്റ് നൽകുന്നു.

CarGurus: വില താരതമ്യം ചെയ്യാൻ വളരെ മികച്ച ഒരു പ്ലാറ്റ്ഫോം ആണിത്. നിങ്ങളുടെ പ്രദേശത്തെ ഏറ്റവും വിലക്കുറഞ്ഞ ഡീലുകളും ഈ സൈറ്റിലൂടെ കണ്ടെത്താനാകും.

3. പ്രാദേശിക സെക്കന്റ്-ഹാൻഡ് കാർ ഗാരേജുകൾ

പ്രാദേശിക സെക്കന്റ്-ഹാൻഡ് ഡീലർമാരിൽ നിന്ന് ബജറ്റിൽ ഒതുങ്ങുന്ന കാറുകൾ വാങ്ങാം. വണ്ടിയുടെ പഴമയും നിലവിലെ പ്രവർത്തനക്ഷമതയും പരിശോധിക്കാൻ ഗാരേജുകൾ സഹായകരമാകും. ഇത്തരം പ്രാദേശിക ഡീലർമാർ ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിപരമായ സേവനം നൽകുന്നു.

ലാഭകരമായ ഡീലുകൾ: പ്രാദേശിക ഗാരേജുകളിൽ കാറുകൾ സാധാരണ ഡീലർഷിപ്പുകളേക്കാൾ വിലക്കുറവിൽ ലഭിക്കും. എന്നാൽ, MOT, സർവീസ് ഹിസ്റ്ററി എന്നിവ പരിശോധിക്കുന്നത് നിർബന്ധമാണ്.

4. Auction ഹൗസുകൾ

വലിയ വാഹന ലേലങ്ങൾ യുകെയിൽ വ്യാപകമാണ്. ലേലങ്ങളിൽ നിന്ന് നല്ല നിലയിലുള്ള കാറുകൾ ബജറ്റിൽ ലഭ്യമാണ്. എന്നാൽ, ലേലങ്ങളിൽ പങ്കെടുക്കുന്നതിന് മുമ്പ് കൃത്യമായ അവലോകനവും പരിശോധനയും നടത്തുന്നത് നിർബന്ധമാണ്.

British Car Auctions (BCA): രാജ്യത്തെ ഏറ്റവും വലിയ Auction ഹൗസുകളിൽ ഒന്നാണ് BCA. വ്യത്യസ്ത മോഡലുകളുടെ കാറുകൾക്കായി പ്രത്യേകം സെഷനുകൾ ഇവിടെയുണ്ടാകും.

Manheim Auctions: പ്രൊഫഷണൽ ലേലത്തിനുള്ള മികച്ച അവസരം. കൃത്യമായ കണക്കുകൂട്ടലുകളോടെ നല്ല ഡീലുകൾ ഇവിടെ കണ്ടെത്താം.

5. സ്വകാര്യ വിൽപ്പന

Facebook Marketplace, Gumtree പോലുള്ള പ്ലാറ്റ്ഫോമുകൾ വഴി സ്വകാര്യ വ്യക്തികളിൽ നിന്ന് നേരിട്ട് കാറുകൾ വാങ്ങാം. ഇടപാട് സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ കൂടുതൽ ശ്രദ്ധ വേണം. വിലക്കുറവിൽ വലിയ ആകർഷണങ്ങൾ ലഭിക്കാം, പക്ഷേ എല്ലാ രേഖകളും പരിശോധിക്കുക.

6. കാർ സൂപ്പർമാർക്കറ്റുകൾ

Cazoo, CarShop തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ വമ്പിച്ച ഓൺലൈൻ സെക്റ്ററുകളിൽ ഉൾപ്പെടുന്നു. ഇവ ഡീലർഷിപ്പുകൾക്കും ഓൺലൈൻ മാർക്കറ്റുകൾക്കും തമ്മിലുള്ള ഒരുതരം മിഡ്-റേഞ്ച് സെഗ്മെന്റാണ്.

  • Cazoo: വൈവിധ്യമാർന്ന കാറുകൾ, ടെസ്റ്റ് ഡ്രൈവ് സൗകര്യങ്ങൾ, സിംപിള്‍ റിട്ടേൺ പോളിസി എന്നിവ സവിശേഷതയാണ്.
  • CarShop: ഉത്തമ നിലവാരമുള്ള സെക്കന്റ്-ഹാൻഡ് കാറുകൾക്ക് ഇവിടം പ്രാധാന്യമർഹിക്കുന്നു.

യുകെയിൽ ഒരു ഡീലർഷിപ്പിൽ നിന്നും കാർ വാങ്ങുമ്പോൾ Consumer Rights Act 2015 പ്രകാരം, കുറഞ്ഞത് 30 ദിവസത്തെ സംരക്ഷണം ലഭിക്കും. അതായത്, ഈ കാലയളവിൽ കാറിനു ഒരു തകരാർ കാണിച്ചാൽ പൂർണമായും പണം തിരികെ നൽകേണ്ട ബാധ്യത ഡീലർഷിപ്പിനുണ്ട്. 30 ദിവസത്തിനു ശേഷം, 6 മാസം വരെയുള്ള കാലയളവിൽ തകരാർ ശരിയാക്കേണ്ട ഉത്തരവാദിത്വം ഡീലർഷിപ്പിനായിരിക്കും. ഡീലർഷിപ്പുകൾ പലപ്പോഴും അധിക കാലയളവിൽ വാറന്റികളും ഗ്യാരന്റികളും നൽകാറുണ്ട്, ഉപഭോക്തൃ സംരക്ഷണത്തിന് ഇത് കൂടുതൽ ഗുണകരമാണ്.

പ്രൈവറ്റ് വിൽപ്പനക്കാരിൽ നിന്ന് (private sellers) ഒരു കാർ വാങ്ങുമ്പോൾ, ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ പരിമിതമാണ്. വിൽക്കുന്ന വാഹനം മോഷണം പോയതോ നശിച്ചതോ അല്ല എന്നും വാഗ്ദാനം ചെയ്തതുപോലെ ഉണ്ട് എന്നും ഉറപ്പു നൽകേണ്ടത് മാത്രമാണ് അവരുടേതായ ബാധ്യത. 30 ദിവസത്തിന്റെയോ 6 മാസത്തിന്റെയോ നിയമപരമായ സംരക്ഷണം ഇവിടെ ബാധകമല്ല, അതിനാൽ പൂർണമായ പരിശോധനയും രേഖകളുടെ കൃത്യതയുമാണ് ഇവിടെ പ്രാധാന്യം അർഹിക്കുന്നത്.

Consider subscribing for more useful articles like these delivered weekly to your inbox.


Like it? Share with your friends!

×