മാരേജ് അലവൻസ്: യുകെയിലെ മലയാളികൾക്ക് നികുതി ലാഭിക്കാൻ ഒരു നല്ല അവസരം

1 min


യുകെയിൽ താമസിക്കുന്ന പല മലയാളികൾക്കും നികുതി സംബന്ധിച്ച കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ട് ഉണ്ടാകാം. അതിനാൽ, ‘മാരേജ് അലവൻസ്’ പോലുള്ള ആനുകൂല്യങ്ങൾ പലരും ഉപയോഗിക്കാതെ പോകുന്നു. ഈ ആനുകൂല്യം ഉപയോഗിച്ച് എങ്ങനെ നികുതി കുറയ്ക്കാം എന്ന് ഇവിടെ എളുപ്പമായി വിശദീകരിക്കാം.

മാരേജ് അലവൻസ് എന്താണ്?

2023/24 നികുതി വർഷത്തിൽ, യുകെയിൽ £12,570-ൽ കുറവ് വരുമാനമുള്ള പങ്കാളിക്ക് ഉപയോഗിക്കാത്ത പേഴ്സണൽ അലവൻസിന്റെ £1,260 വരെ അവരുടെ പങ്കാളിക്ക് കൈമാറാൻ അനുവാദം ഉണ്ട്. മാരേജ് അലവൻസ് (Marriage Allowance) എന്നാൽ കുറവ് വരുമാനമുള്ള പങ്കാളിയുടെ ഉപയോഗിക്കാത്ത നികുതി ആനുകൂല്യം മറ്റൊരു പങ്കാളിക്ക് കൈമാറാനുള്ള അവസരമാണ്. ഈ ആനുകൂല്യം ഉപയോഗിച്ചാൽ, കുടുംബത്തിന്റെ മൊത്തം നികുതിഭാരം ഏകദേശം £252 വരെ കുറയ്ക്കാം.

താഴ്ന്ന വരുമാനം ഉള്ള പങ്കാളി ആയിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടത്

മാരേജ് അലവൻസ് ലഭിക്കുന്നതിന് യോഗ്യതകൾ

  1. വിവാഹിതരായിരിക്കണം അല്ലെങ്കിൽ സിവിൽ പാർട്ണർഷിപ്പിൽ ആയിരിക്കണം.
  2. വരുമാനം കുറവുള്ള പങ്കാളിയുടെ വരുമാനം £12,570-ൽ താഴെ ആയിരിക്കണം.
  3. കൂടുതൽ വരുമാനമുള്ള പങ്കാളി 20% നികുതി നിരക്ക് പ്രകാരം നികുതി അടയ്ക്കുന്നവരായിരിക്കണം.
  4. ഇരുവരും യുകെയിലെ ടാക്സ് റെസിഡന്റ്‌സ് ആയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

  1. ഓൺലൈനായി അപേക്ഷിക്കുക: മാരേജ് അലവൻസ് അപേക്ഷിക്കാനായുള്ള പ്രക്രിയ വളരെ എളുപ്പമാണ്. gov.uk/marriage-allowance എന്ന സൈറ്റിൽ പോയി നിങ്ങളുടെ വിവരങ്ങൾ നൽകി അപേക്ഷിക്കാം. അതിന് നിങ്ങളുടെ നാഷണൽ ഇൻഷുറൻസ് നമ്പർ ഉണ്ടെങ്കിൽ മതി.
  2. അവസരം നഷ്ടപ്പെടുത്തരുത്: നിങ്ങൾക്ക് കഴിഞ്ഞ 4 വർഷങ്ങളിൽ ഉപയോഗിക്കാത്ത ആനുകൂല്യത്തിനും അപേക്ഷിക്കാം. ഇതിലൂടെ നിങ്ങൾക്ക് മുൻപ് അടച്ച നികുതി തിരികെ ലഭിക്കാനുള്ള മികച്ച മാർഗമാകും.
  3. സഹായം ആവശ്യമെങ്കിൽ: ഓൺലൈനായി അപേക്ഷിക്കാനുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കിൽ, HMRC-ന്റെ സഹായ കേന്ദ്രത്തിൽ വിളിച്ച് അപേക്ഷിക്കാം. ഫോൺ നമ്പർ: 0300 200 3300.

മാരേജ് അലവൻസ് എങ്ങനെ ഉപയോഗിക്കാം?

  • നിങ്ങളുടെ അപേക്ഷ സ്വീകരിച്ചാൽ, കൂടുതൽ വരുമാനമുള്ള പങ്കാളിയുടെ നികുതി കുറയ്ക്കും.
  • ഈ ആനുകൂല്യം വാർഷിക നികുതി കണക്കിൽ ഉൾപ്പെടും.

ഒരു ഉദാഹരണം

രാഹുലിന്റെ വരുമാനം ഒരു വർഷത്തിൽ £8,000 ആണ്, അതിനാൽ അവൻ നികുതി അടയ്ക്കേണ്ടതില്ല. സന്ധ്യയ്ക്ക് £20,000 വരുമാനമുണ്ട്, അതിനാൽ അവൾ 20% നികുതി നിരക്കിൽ നികുതി അടയ്ക്കുന്നു. രാഹുലിന്റെ പേഴ്സണൽ അലവൻസിൽനിന്ന് £1,260 സന്ധ്യക്ക് കൈമാറിയാൽ, അവളുടെ നികുതി ബാധ്യത ഏകദേശം £252 കുറയ്ക്കാം.

മാരേജ് അലവൻസ് റദ്ദാക്കുന്നത് എങ്ങനെ?

നിങ്ങളുടെ സാഹചര്യങ്ങൾ മാറിയാൽ

താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഏതെങ്കിലും സംഭവിച്ചാൽ, നിങ്ങൾ മാരേജ് അലവൻസ് റദ്ദാക്കണം:

  • നിങ്ങളുടെ ബന്ധം അവസാനിക്കുന്നു – വിവാഹമോചനം, സിവിൽ പാർട്ണർഷിപ്പ് അവസാനിക്കൽ അല്ലെങ്കിൽ നിയമപരമായി വേർപിരിയൽ സംഭവിച്ചാൽ.
  • നിങ്ങളുടെ വരുമാനം koodi, നിങ്ങൾക്ക് ഇനി ഈ ആനുകൂല്യം ലഭിക്കാൻ യോഗ്യത ഇല്ലാതായി.
  • നിങ്ങൾക്ക് ഈ ആനുകൂല്യം ഇനി വേണ്ടെന്ന് തോന്നിയാൽ.

നിങ്ങളുടെ വരുമാനം മാറിയാൽ, നിങ്ങൾക്ക് ഈ ആനുകൂല്യം തുടരണോ എന്ന് ഉറപ്പില്ലെങ്കിൽ, HMRC-ന്റെ മാരേജ് അലവൻസ് enquiry helpline-ൽ വിളിക്കാം.

എങ്ങനെ റദ്ദാക്കാം

നിങ്ങളുടെ ബന്ധം അവസാനിച്ചാൽ നിങ്ങൾക്ക് രണ്ടാൾക്കും ഇത് റദ്ദാക്കാം.

മറ്റു കാരണം കൊണ്ട് റദ്ദാക്കുന്നതാണെങ്കിൽ, claim ചെയ്തത് ആൾ റദ്ദാക്കണം.

Self Assessment നികുതി റിട്ടേൺ അയക്കുമ്പോൾ മാരേജ് അലവൻസ് വിഭാഗം നിങ്ങൾ ഒഴിവാക്കിയാലും അത് ഓട്ടോമാറ്റിക്കായി റദ്ദാക്കുകയില്ല. അതിനാൽ നിങ്ങൾക്ക് ഇത് ഓൺലൈനായി അല്ലെങ്കിൽ ഫോണിലൂടെ റദ്ദാക്കണം.

ഓൺലൈനായി റദ്ദാക്കുക

നിങ്ങൾക്ക് മാരേജ് അലവൻസ് ഓൺലൈനായി റദ്ദാക്കാം. HMRC നിങ്ങളെ സംബന്ധിച്ച വിവരങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ ഐഡന്റിറ്റി പരിശോധിക്കുകയും അലവൻസ് റദ്ദു ചെയ്യുകയും ചെയ്യും.

ഫോണിൽ റദ്ദാക്കുക

മാരേജ് അലവൻസ് enquiries ഫോൺ നമ്പറിൽ വിളിച്ച് ക്യാൻസൽ ചെയ്യാനും സാധിക്കും . ഏതെങ്കിലും സഹായത്തിനു വേണ്ടിയും ഈ നമ്പറിൽ വിളിക്കാവുന്നതാണ്.

മാരേജ് അലവൻസ് enquiries

  • ഫോൺ: 0300 200 3300
  • യുകെക്ക് പുറത്തു നിന്നുള്ള ഫോൺ: +44 135 535 9022
  • സേവന സമയം: തിങ്കൾ മുതൽ വെള്ളി വരെ: രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ

റദ്ദാക്കിയ ശേഷം

നിങ്ങളുടെ വരുമാനം മാറിയതുകൊണ്ട് മാരേജ് അലവൻസ് റദ്ദാക്കിയാൽ, ആനുകൂല്യം നികുതി വർഷം അവസാനം (ഏപ്രിൽ 5 വരെ) വരെ തുടരും.

നിങ്ങളുടെ ബന്ധം അവസാനിച്ചാൽ, ഈ മാറ്റം അടുത്ത നികുതി വർഷത്തിന്റെ ആരംഭം (ഏപ്രിൽ 6) മുതൽ ഇല്ലാതെ ആവും.

നിങ്ങളുടെ പങ്കാളി മരിച്ചാൽ

നിങ്ങളുടെ വരുമാനം £8,000 ആണ്, നിങ്ങൾ £1,260 നിങ്ങളുടെ പങ്കാളിക്ക് കൈമാറി. ഇത് കൊണ്ട് നിങ്ങളുടെ ആനുകൂല്യം £11,310 ആയി കുറഞ്ഞു, അവരുടെ ആനുകൂല്യം £13,830 ആയി ഉയർന്നു.

അവരുടെ മരണത്തിന് ശേഷം, അവരുടെ വരുമാനങ്ങളുടെ പേഴ്സണൽ അലവൻസ് £13,830 ആയി തുടരും, നിങ്ങളുടേതു £12,570 ആയി മടങ്ങും.

തിരിച്ചു നിങ്ങളുടെ പങ്കാളി നിങ്ങളിലേക്ക് പേഴ്സണൽ അലവൻസ് കൈമാറിയതിന് ശേഷം അവർ മരിച്ചാൽ:

  • നികുതി വർഷം (ഏപ്രിൽ 5) അവസാനം വരെ നിങ്ങളുടെ പേഴ്സണൽ അലവൻസ് ഉയർന്ന നിലയിൽ തുടരും,
  • അവർക്കു കുറവായ പേഴ്സണൽ അലവൻസ് ഉള്ളതായി കണക്കാക്കപ്പെടും.

ഉദാഹരണം

നിങ്ങളുടെ പങ്കാളി നിങ്ങളുടെ പേഴ്സണൽ അലവൻസിലേക്ക് £1,260 കൈമാറി, അതിനാൽ അവരുടെ ആനുകൂല്യം £11,310 ആയിരിക്കുമ്പോൾ, നിങ്ങളുടേതു £13,830 ആയി.

അവരുടെ മരണത്തിന് ശേഷം, നിങ്ങളുടെ പേഴ്സണൽ അലവൻസ് £13,830 ആയിരിക്കും ഏപ്രിൽ 5 വരെ, അതിനുശേഷം സാധാരണ തുകയിലേക്ക് മടങ്ങും. അവരുടെ സ്വത്തുകൾ £11,310 പേഴ്സണൽ അലവൻസ് ഉള്ളതായി കണക്കാക്കപ്പെടും.

മാരേജ് അലവൻസ് ഉടനെ അപേക്ഷിക്കൂ!

പലർക്കും ഈ ആനുകൂല്യം അറിയാത്തതാണ് സത്യം, പ്രത്യേകിച്ചും മലയാളികൾക്ക്. നിങ്ങൾ യോഗ്യതയുള്ളവരാണെങ്കിൽ, ഈ അവസരം ഉപയോഗിച്ച് നിങ്ങളുടെ വാർഷിക നികുതി കുറയ്ക്കുക.

എല്ലാവർക്കും പരമാവധി ആനുകൂല്യം ലഭിക്കട്ടെ. മാരേജ് അലവൻസ് സംബന്ധിച്ച കൂടുതൽ സംശയങ്ങൾ ഉണ്ടെങ്കിൽ, താഴെ കമന്റിൽ ചോദിക്കാം. ഈ ആനുകൂല്യം നിങ്ങളെ സഹായിക്കുന്ന വഴി ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു!


ഈ പോസ്റ്റ് നിങ്ങള്ക്ക് ഉപകാരപ്പെട്ടാൽ, ദയവായി ഷെയർ ചെയ്യുക. മറ്റുള്ളവർക്കും ഈ അവസരം അറിയട്ടെ.

Consider subscribing for more useful articles like these delivered weekly to your inbox.


Like it? Share with your friends!

×